ന്യൂയോർക്ക്: ഫൊക്കാനയുടെ ന്യൂയോർക്കിൽ നിന്നുള്ള പ്രമുഖനായ നേതാവ് പോൾ പി ജോസ് ഫൊക്കാനയുടെ 2020-2022 വര്ഷത്തെ നാഷണൽ കമ്മിറ്റി അംഗമായി മത്സരിക്കുന്നു. ന്യൂയോർക്കിലെ മലയാളിക്കിടയിൽ ഏറെ പ്രിയങ്കരനായ അദ്ദേഹം ജോർജി വര്ഗീസ് നേതൃത്വം നൽകുന്ന ടീമിൽ നിന്നായിരിക്കും മത്സരിക്കുക.ഇന്ത്യ കാത്തോലിക്ക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ മുൻ പ്രസിഡണ്ട് ആയിരുന്ന പോൾ കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ജോയിന്റ് സെക്രട്ടറിയും നോർത്ത് ഹാംപ്‌റ്റഡിന്റെ ജോയിന്റ് ട്രഷററുമായിരുന്നു. എം.ടി. എയിൽ ഉദ്യോഗസ്ഥനാണ്. ഭാര്യാ: സാറാമ്മ പോൾ. മക്കൾ: മരിയ ആൻ പോൾ,ഫ്ലോറ ആൻ പോൾ .
ഫൊക്കാനയുടെ ന്യൂയോർക്ക് മേഖലയിലെ ശക്തനായ നേതാവായ പോൾ പി ജോസിന്റെ സ്‌ഥാർത്ഥിത്വം ഫൊക്കാനയ്ക്കും തങ്ങളുടെ ടീമിനും ഏറെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാർഥി ജോർജി വര്ഗീസ്(ഫ്ലോറിഡ), സെക്രട്ടറി സ്ഥാനാർഥി സജിമോൻ ആന്റണി (ന്യൂ ജേഴ്‌സി), ട്രഷറര്‍ സ്ഥാനാർഥി സണ്ണി മറ്റമന (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ജെയ്‌ബു കുളങ്ങര (ചിക്കാഗോ),വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ഡോ മാത്യു വര്ഗീസ് (മിഷിഗൺ) അസ്സോസിയേറ്റ് ട്രഷറർസ്‌ഥാനാർത്ഥി വിപിൻ രാജ് (വാഷിംഗ്‌ടൺ ഡി,സി), അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥി സജി എം. പോത്തൻ (ന്യൂയോർക്ക്), വിമൻസ് ഫോറം ചെയർപേഴ്‌സൺ സ്ഥാനാർത്ഥി ഡോ. കലാ ഷാഹി (വാഷിംഗ്‌ടൺ ഡി,സി), ബോർഡ് ഓഫ് ട്രസ്റ്റീ അംഗമായി മത്സരിക്കുന്ന ടോമി അമ്പേനാട്ട് (ചിക്കാഗോ), നാഷണൽ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോർജ് (കാലിഫോർണിയ), അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്), ജോർജ് പണിക്കർ (ചിക്കാഗോ), കിഷോർ പീറ്റർ (ഫ്ലോറിഡ-താമ്പ), ചാക്കോ കുര്യൻ (ഫ്ലോറിഡ -ഒർലാണ്ടോ), മനോജ് ഇടമന (നയാഗ്ര ഫോൾസ്-കാനഡ), ഷാജി വര്ഗീസ് (ന്യൂജേഴ്‌സി), റീജിയണൽ വൈസ് പ്രസിഡണ്ട്മാരായ അലക്‌സാണ്ടർ കൊച്ചുപുരയ്ക്കൽ (ചിക്കാഗോ), ജോർജി കടവിൽ (ഫിലാഡൽഫിയ) ഡോ.രഞ്ജിത്ത് പിള്ള (ടെക്സാസ്), ഡോ. ബാബു സ്റ്റീഫൻ (വാഷിംഗ്‌ടൺ ഡി.സി.), സോമോൻ സക്കറിയ (കാനഡ), ഡോ. ജേക്കബ് ഈപ്പൻ(കാലിഫോർണിയ) എന്നിവർ പറഞ്ഞു.
ഫ്രാൻസിസ് തടത്തിൽ