നിര്‍ഭയയുടെ കൊലയാളികള്‍ക്കുവേണ്ടി വാദിക്കുന്ന അഡ്വക്കേറ്റ് A.P സിംഗാണ് ഇപ്പോള്‍ ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

‘നടക്കില്ല 3 നു തൂക്കിക്കൊല, നിങ്ങള്‍ എഴുതിവച്ചോ? ഞാനാണ് പറയുന്നത്. പവന്‍ ഗുപ്തയ്ക്ക് ഇനി ദയാഹര്‍ജി രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനുള്ള അവസരം കിടക്കുകയാണ്.

അതുകൂടാതെ ഇവര്‍ക്കെതിരെ ഒരു പിടിച്ചു പറിക്കേസ് ഡല്‍ഹി ഹൈക്കോടതിയില്‍ നടന്നുവരുകയാണ്. അതും തീരേണ്ടതുണ്ട് .അല്ലാതെ വധശിക്ഷ നടക്കില്ല.’ – വക്കീല്‍ തീര്‍ത്തുപറഞ്ഞു.

ഇതേപ്പറ്റി നിര്‍ഭയയുടെ അമ്മ ആശാദേവി പറഞ്ഞത് ‘ ലോകം കാണുന്നുണ്ട്, ഈ നരാധമന്മാര്‍ക്കുവേണ്ടി നിയമം വളച്ചൊടിച്ച്‌ ഒരു വക്കീല്‍ നീതിനിഷേധം നടത്തുന്നതും കോടതികള്‍ നിഷ്‌ക്രിയമായി തുടരുന്നതും’ എന്നാണ്.

‘ വധശിക്ഷ നടപ്പാക്കുന്നതിന് രണ്ടു ദിവസം മുന്‍പ് വക്കീല്‍ പുതിയ അപേക്ഷകളുമായി കോടതിയി ലെത്തുന്നു, കോടതി അത് സ്വീകരിക്കുന്നു , എത്ര ദയനീയമാണീയാവസ്ഥ. സാധാരണക്കാര്‍ക്കെവിടെ നീതികിട്ടാന്‍ ? വളരെ നിരാശയോടെയാണ് ആശാദേവി ഇതുപറഞ്ഞത്.

മാര്‍ച്ച്‌ 3 ന് നാലുപേരുടെയും വധശിക്ഷ നടക്കാനുള്ള സാദ്ധ്യത ഇപ്പോള്‍ വിരളമാണ്. ഇതുവരെ മൂന്നുതവ ണയാണ് ഡെത്ത് വാറന്റ് പ്രഖ്യാപിക്കപ്പെട്ടത്.22 ജനുവരി, ഫെബ്രുവരി 1, മാര്‍ച്ച്‌ 3 എന്നീ ദിവസങ്ങളായിരുന്നു വധശിക്ഷയ്ക്കായി തീരുമാനിയ്ക്കപ്പെട്ടിരുന്നത്.

ഇപ്പോഴിതാ ഇനിയും അവസരങ്ങളുണ്ടെന്ന അവകാശവാദവുമായി വക്കീല്‍ രംഗത്തെത്തിയതോടെ ഇവരുടെ വധശിക്ഷയില്‍ വീണ്ടും അനിശ്ചിതത്വത്തിന്റെ കരിനിഴല്‍ വീണിരിക്കുന്നു.