ന്യൂഡൽഹി: ഡൽഹി കലാപം പാർലമെന്റിന്റെ ഇരുസഭകളിലും ഉയർത്തി പ്രതിപക്ഷ പ്രതിഷേധം. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുദ്രാവാക്യം വിളികളുമായി ബഹളം വയ്ക്കുകയാണ്. ബഹളത്തെ തുടർന്ന് ഇരുസഭകളും നേരത്തേ രണ്ടു വരെ നിർത്തിവച്ചിരുന്നു.
അതേസമയം, രാജ്യത്ത് ശാന്തി നിലനിർത്താനുള്ള പെരുമാറ്റം സഭയിലെ അംഗങ്ങളിൽനിന്ന് ഉണ്ടാകണമെന്ന് സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടു. കലാപവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്ഥിതിഗതികൾ ശാന്തമായ ശേഷം ചർച്ചകൾ നടത്താമെന്നും സ്പീക്കർ വ്യക്തമാക്കി.