ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് കൂടുമാറിയ ജ്യോതിരാദിത്യ സിന്ധ്യ സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും ചുവടുറപ്പിക്കുന്നു. വ്യാഴാഴ്ച നടന്ന മന്ത്രിസഭ വികസനരോട് സിന്ധ്യ തെന്റ മടങ്ങിവരവ് അറിയിച്ചത്. ‘ടൈഗര്‍ സിന്ദാ ഹേ’ എന്ന സല്മാന് ഖാെന്റ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രത്തിെന്റ തലക്കെട്ട് കടമെടുത്താണ് താന്‍ അസംതൃപ്തനാണെന്ന് പറഞ്ഞ കമല്‍നാഥിനും കൂട്ടര്‍ക്കും സിന്ധ്യ മറുപടി നല്‍കിയത്. ‘എനിക്ക് കമല്നാഥിെന്റയും ദിഗ്വിജയ സിങ്ങിെന്റയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 15 മാസം കൊണ്ട് അവര്‍ എങ്ങനെയാണ് സംസ്ഥാനം…കൊള്ളയടിച്ചതെന്ന് ജനങ്ങൾക്കറിയാം’ സിന്ധ്യ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. ‘അനീതിക്കെതിരെ പൊരുതേണ്ടത് നമ്മുടെ കടമയാണ്. അത് യുദ്ധമാണെങ്കിൽ ശരി ജ്യോതിരാദിത്യ സിന്ധ്യ മുൻപന്തിയിലുണ്ടാകും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിലർ എന്നെ കരിവാരിത്തേക്കാൻ ശ്രമിക്കുകയാണ്. അവരോട് എനിക്ക് പറയാനുള്ളത് കടുവ ജീവിച്ചിരിപ്പുണ്ടെന്നാണ്’- സിന്ധ്യ പറഞ്ഞു. …
11കൂട്ടാളികൾക്ക് മന്ത്രിസ്ഥാനം; വിമർശകർക്ക് മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ
