സൗത്ത് ഫ്ലോറിഡ: സാമൂഹിക-സാംസ്‌കാരിക സേവനപാതയിൽ മൂന്നര പതിറ്റാണ്ട് പിന്നിടുന്ന ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. സൗത്ത് ഫ്ലോറിഡ മലയാളി കുടുംബങ്ങളുടെയും, സമീപനഗരങ്ങളിലെ മേയർമാരുടെയും , സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിലാണ് കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വർണാഭമായ ചടങ്ങ് നടന്നത്.
പ്രസിഡന്റ് ജോജി ജോൺ , സെക്രട്ടറി ബിജു ഗോവിന്ദൻകുട്ടി, വൈസ് പ്രസിഡന്റ് ജോസ് വെമ്പാല, ട്രഷറർ മത്തായി മാത്യു , ജോ: സെക്രട്ടറി ബിജു ആൻറണി , ജോ: ട്രഷറർ അരുൺ പൗവത്തിൽ, മുൻ പ്രസിഡണ്ട് ബാബു കല്ലിടുക്കിൽ, പ്രസിഡണ്ട് എലെക്ട് ജോർജ് മാലിയിൽ എന്നിവർ ചേർന്ന് തിരികൾ തെളിയിച്ചാണ് പ്രവർത്തനവർഷത്തിന് തുടക്കം കുറിച്ചത്.
ബ്രോവാർഡ് കൗണ്ടി മേയർ ഡേൽ ഹോൾനെസ് , കൂപ്പർ സിറ്റി മേയർ ഗ്രെഗ് റോസ്, കമ്മീഷണർ ജെയിംസ് കുറാൻ , പെംബ്രോക്ക് പൈൻസ് സിറ്റി മേയർ ഫ്രാങ്ക് ഓർട്ടീസ് , വൈസ് മേയർ ഐറിസ് സൈപ്പിൾ , ഡേവി സിറ്റി മേയർ ജൂഡി പോൾ , എന്നിവർ അതിഥികളായെത്തി.
കേരള സമാജം സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയുടെ പോസ്റ്റർ പ്രകാശനം ഡബിൾ ഹോഴ്സ് ഗ്രൂപ്പ് ചെയർമാൻ സജീവ് മഞ്ഞിലാസ് നിർവഹിച്ചു .
ഷിബു സ്കറിയ , മെലിസ്സ ഫ്രാങ്കോ , സഞ്‌ജയ് നടുപറമ്പിൽ , ജോസഫ് ജെയിംസ് എന്നിവർ സ്പോൺസർമാരായി ആശംസകൾ നേർന്നു.
നിഷ ജിനോ , സന്ധ്യ പദ്മകുമാർ എന്നിവർ എം.സി മാരായിരുന്നു,
കിഡ്സ് ക്ലബ് പ്രസിഡൻറായി സംഗീത് വത്യേതിൽ , യൂത്ത് പ്രസിഡൻറായി ആർവിൻ സജി , വിമൻസ് ഫോറം ചെയർപേഴ്സണായി റോഷ്‌നി ബിജോയ് തുടങ്ങിയവരും ചടങ്ങിൽ ചുമതലയേറ്റെടുത്തു,
പ്രശസ്ത ഗായകൻ ശബരീനാഥ്, ഗായികമാരായ ആതിര , ഡയാന, വാണി എന്നിവർ ചേർന്നൊരുക്കിയ ഗാനനിശ ചടങ്ങിന് മാറ്റുകൂട്ടി .കൂടാതെ കേരള സമാജം കിഡ്‌സും-യൂത്തും അവതരിപ്പിച്ച നൃത്യ -നൃത്തങ്ങൾ
ചടങ്ങിനെ വർണാഭമാക്കി.
കമ്മറ്റി അംഗങ്ങളായ ഷിബു ജോസഫ്, മാമൻ പോത്തൻ ,ജെറാൾഡ് പെരേര, ശ്രീരേഖ ശ്രീകുമാർ,ബിജു ജോൺ, റൂബിൻ കോയിക്കര , ജെയ്‌സൺ കാരകുന്നേൽ , സിബി വർഗീസ് , കോര തോമസ് , ദിവ്യ ഫിലിപ്പ്
എന്നിവരുടെ നേതൃത്വത്തിലാണ് ഉത്ഘാടനച്ചടങ്ങ് ഒരുക്കിയത്.