ദുബായ്: ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു ദുബായിയിലെ എമിരേറ്റ്സ് ഗ്രൂപ്പ്. ലോകവ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണു നടപടി.
എമിരേറ്റ്സ് എയര്‍ലൈനിന്റെ മാതൃകന്പനിയായ എമിരേറ്റ്സ് ഗ്രൂപ്പില്‍ ഒരു ലക്ഷത്തിലധികം ജീവനക്കാരാണു ജോലി ചെയ്യുന്നത്. ഇതില്‍ 21,000 കാബിന് ക്രൂകളും 4000 പൈലറ്റുമാരും ഉള്‍പ്പെടുന്നു.
അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കന്പനി ജീവനക്കാര്‍ക്കു കത്തയച്ചു. ജീവനക്കാര്‍ക്ക് വേണമെങ്കില്‍ കന്പനിയില്‍ തുടരാം. ഇത് ജീവനക്കാരുടെ വിവേചനമാണെന്നു കന്പനി പ്രതിനിധി ഖലീജ് ടൈംസിനോടു പറഞ്ഞു.