സൗത്ത് കരോലിന: ഇന്ത്യാസന്ദര്‍ശനത്തിന് പിന്നാലെ മോദിയെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ പൗരന്മാരാല്‍ സ്‌നേഹിക്കപ്പെടുന്ന വലിയ മനുഷ്യനാണ് അദ്ദേഹമെന്ന് ട്രംപ് പറഞ്ഞു. സൗത്ത് കരോലിനയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.

‘പ്രധാനമന്ത്രി മോദിക്കൊപ്പമായിരുന്നു ഞാന്‍. ഇന്ത്യാസന്ദര്‍ശനത്തിനുശേഷം ഇനി ഒരു ആള്‍ക്കൂട്ടവും എന്നെ ഇത്രമേല്‍ ആവേശഭരിതനാക്കിയേക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നരലക്ഷം കാണികളാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായിരുന്നത്.

അവര്‍ 100 കോടി ജനങ്ങളുണ്ട്. എന്നാല്‍ നമ്മള്‍ 350 പേരും. അവര്‍ സ്‌നേഹമുള്ളവരാണ്, അവര്‍ക്ക് മികച്ച നേതാവുണ്ട്. അവര്‍ക്ക് ജനങ്ങളോട് നല്ല സ്‌നേഹമുണ്ട്. ഇവിടത്തെ ജനങ്ങളോടും അവര്‍ക്ക് സ്‌നേഹമാണ്.’ ഇന്ത്യാസന്ദര്‍ശനം അര്‍ഥവത്തായ യാത്രയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ഫെബ്രുവരി 24നാണ് യുഎസ് പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയ ട്രംപും ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയത്.