തിരുവനന്തപുരം: സംസ്ഥാന പോലിസ് സേനയുടെ കൈവശമുള്ള വെടിയുണ്ടകള്‍ നാളെ ക്രൈംബ്രാഞ്ച് പരിശോധിക്കും. അതിനായി പോലിസ് ചീഫ് സ്റ്റോറില്‍ നിന്നും എസ്‌എപിയിലേക്ക് നല്‍കിയ മുഴുവന്‍ വെടിയുണ്ടകളും ഹാജരാക്കാനാണ് നിര്‍ദ്ദേശം. സിഎജി റിപ്പോര്‍ട്ടിലും ആഭ്യന്തര ഓഡിറ്റിലും വെടിയുണ്ടകളുടെ എണ്ണം കണക്കാക്കിയതില്‍ വലിയ പൊരുത്തക്കേട് ഉണ്ടെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് നേരിട്ട് പരിശോധന നടത്താന്‍ തീരുമാനിച്ചത്. സംസ്ഥാന പോലിസിന്റെ ആയുധപുരയില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.
പോലിസ് സേനയുടെ കൈവശമുള്ള വെടിയുണ്ടകള്‍ മുഴുവന്‍ ഹാജരാക്കണം; ക്രൈംബ്രാഞ്ച് പരിശോധന നാളെ
