കൊച്ചി: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതിപക്ഷത്തിനെതിരേ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കുഞ്ഞിന് പേരിട്ടെന്നു കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണു പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്നു കാനം പരിഹസിച്ചു.
കേന്ദ്രത്തിൽനിന്നു ഫണ്ട് കിട്ടിയിട്ടില്ലെന്നു പറയുന്നില്ല. പക്ഷേ വളരെ തുച്ഛമായ പങ്കാണു നൽകിയത്. ലൈഫ് പദ്ധതിയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് അർഥമില്ല. കുഞ്ഞിനു പേരിട്ടെന്നു കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നത്- കാനം പറഞ്ഞു.
നേരത്തെ, ലൈഫ് പദ്ധതിയിൽ അവകാശവാദമുന്നയിച്ചു ബിജെപിയും പ്രതിപക്ഷവും നേരത്തെ രംഗത്തെത്തിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽപ്പെട്ട വീടുകളുടെ നിർമ്മാണം സർക്കാരിന്റെ മിടുക്കല്ലെന്നും പിണറായി സർക്കാർ പദ്ധതിയെന്ന അവകാശവാദം തന്നെ വലിയ കളവാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.