മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി മുഹിയുദ്ദീന്‍ യാസീനെ തിരഞ്ഞെടുത്തു.രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്.തിങ്കളാഴ്ച, അപ്രതീക്ഷിത നീക്കത്തിലൂടെ മഹാദിര്‍ മുഹമ്മദ് രാജിവച്ചപ്പോഴുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് ഇതോടെ പരിഹാരമായെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അന്‍വര്‍ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മഹാതിര്‍ മുഹമ്മദിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി പദത്തിലേയ്ക്ക് തിരിച്ചെത്താനുള്ള ഭൂരിപക്ഷം തനിക്കുണ്ടെന്ന് മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കി. മഹാതിറിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ടെന്ന് അന്‍വര്‍ ഇബ്രാഹിമും പ്രസ്താവനയില്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് ജനാധിപത്യ മൂല്യങ്ങള്‍ക്കായി പോരാടുമെന്നും അന്‍വര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മലേഷ്യ ഭരിക്കുന്ന എട്ടാമത്തെ പ്രധാനമന്ത്രിയാണ് മുഹിയുദ്ദീന്‍ യാസീന്‍. യുണൈറ്റഡ് മലയ് നാഷണല്‍ ഓര്‍ഗനൈസേഷന്റെ പ്രധാനപ്പെട്ട പദവികളെല്ലാം വഹിച്ചിട്ടുള്ള മുഹിയുദ്ദീന്‍, ഇതിനുമുമ്ബ് പഴയകാല നേതാവ് നജീബ് റസാഖിന്റെ മന്ത്രിസഭയിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.