കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിന് ഹാജരാകാഞ്ഞ കുഞ്ചാക്കോ ബോബനോട് നാലിന് ഹാജരാകാന്‍ നിര്‍ദേശിച്ചു. കേസില്‍ നടന്‍ മുകേഷിനെയും ഗായിക റിമി ടോമിയെയും പ്രത്യേക കോടതി ബുധനാഴ്ച വിസ്തരിക്കും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിനെയും അന്ന് വിസ്തരിക്കും.

കേസില്‍ സാക്ഷിവിസ്താരത്തിന് ഹാജരാവാതിരുന്ന നടന്‍ കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ വിസ്താരത്തിന് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടും എത്താതിരുന്നതിനെത്തുടര്‍ന്നാണ് പ്രത്യേക കോടതിയുടെ നടപടിയെടുത്തത്. മാര്‍ച്ച്‌ നാലാം തിയതി ഹാജരാകാനും നിര്‍ദേശിച്ചു. അതേസമയം സാക്ഷിയായ നടി ഗീതു മോഹന്‍ദാസിനെ വിചാരണക്കോടതി വിസ്തരിച്ചു. വെള്ളിയാഴ്ച വിസ്തരിക്കാന്‍ നിശ്ചയിച്ചിരുന്ന നടി സംയുക്താ വര്‍മയെയും ശനിയാഴ്ച വിസ്തരിക്കാന്‍ നിശ്ചയിച്ചിരുന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും പ്രോസിക്യൂഷന്‍ ഒഴിവാക്കി.

നേരത്തേ വിസ്തരിക്കാന്‍ നിശ്ചയിച്ച ദിവസം സ്ഥലത്തില്ലാതിരുന്ന പി.ടി. തോമസ് എം.എല്‍.എ., നിര്‍മാതാവ് ആന്റോ ജോസഫ്, ഹാജരായിട്ടും സമയക്കുറവുമൂലം വിസ്തരിക്കാന്‍ കഴിയാതെ വന്ന നടന്‍ സിദ്ദിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരുടെ സാക്ഷിവിസ്താരം പിന്നീടു നടക്കും