ന്യൂയോര്‍ക്ക്: ഏപ്രില്‍ 18-നു ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു നടത്തപ്പെടുന്ന ഫോമ മെട്രോ റീജിയന്‍ കണ്‍വന്‍ഷനില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
മെട്രോ റീജിയനിലുള്ള എല്ലാ ഭാരവാഹികളും നേതാക്കളും പങ്കെടുക്കുന്ന പരിപാടിയില്‍ സാമൂഹിക- സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: കുഞ്ഞ് മാലിയില്‍ (516 503 8082), ജയിംസ് മാത്യു (718 344 0846), പൊന്നച്ചന്‍ (718 687 7627), സഖറിയാ കരുവേലി (516 286 6255), ഡോ. ജേക്കബ് തോമസ് (718 406 2541), ഫിലിപ്പ് മഠത്തില്‍ (917 459 7819).