റിയാദ്:  ദക്ഷിണ സൗദിയിലെ അല്‍ബാഹയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം അല്‍ബാഹ ഖല്‍വ റോഡിലെ ശആറിലാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ ഉടന്‍ രണ്ട് യൂണിറ്റ് ആംബുലന്‍സുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി റെഡ് ക്രസന്റ് വക്താവ് ഇമാദ് സഹ്‌റാനി പറഞ്ഞു.

സംഭവസ്ഥലത്ത് രണ്ടുപേര്‍ പരിക്കേറ്റ് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോള്‍ മരിച്ചതായി തിരിച്ചറിഞ്ഞ് ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ ദൃക്‌സാക്ഷികള്‍ നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.