കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം 2700 ആയി. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 80,000 ആയി വര്‍ധിച്ചിട്ടുണ്ട്. പുതിയതായി 95 പേരാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. അതേസമയം, രോഗം പടർന്ന് പിടിക്കുന്നവരുടെ എന്നതിൽ താരതമ്യേന കുറവ് വന്നിട്ടുണ്ട്. എന്നാലും വൈറസിനെ ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല.
അതേസമയം, ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലണ്ട് ,ഇറാഖ്, അഫ്ഗാനിസ്താന്‍, ലെബനാന്‍, കുവൈറ്റ്, ബഹ്റൈന്‍, ഒമാന്‍, യു.എ.ഇ, കാനഡ എന്നീ രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണം 300ആയി ഉയര്‍ന്നു. ഇതുവരെ 11 മരണമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചുള്ള നിയന്ത്രണം തല്‍ക്കാലം വേണ്ടെന്നാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം.