ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു കരുതല്‍ തടങ്കലില്‍. വിശാഖപട്ടണം വിമാനത്താവളത്തില്‍വെച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കര്‍ഷക മാര്‍ച്ചില്‍ പ്രസംഗിക്കാന്‍ പോകുന്ന വഴിയാണ് സംഭവം. വിമാനത്താവളത്തില്‍നിന്ന് കാറില്‍ പുറത്തേക്ക് പോകവേ പൊലീസ് പിടികൂടി വി.ഐ.പി ലോഞ്ചിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് വിജയവാഡയിലേക്കോ ഹൈദരാബാദിലേക്കോ മാറ്റിയതായാണ് സൂചന.
ചന്ദ്രബാബു നായിഡുവിനെ സ്വീകരിക്കാന്‍ ടി.ഡി.പി പ്രവര്‍ത്തകരും തടയാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിമാനത്താവള പരിസരത്തെത്തിയിരുന്നു. ഇരുവിഭാഗവും തമ്മില്‍ ഏറെനേരം ഉന്തുംതള്ളുമുണ്ടായി.