ഇടുക്കി: കുട്ടനാട് സീറ്റ് വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും പി.ജെ.ജോസഫ്. കുട്ടനാട് സീറ്റിനായി ജോസ് കെ. മാണി ഉന്നയിക്കുന്ന വാദം ബാലിശമാണ്. 29ന് പാർട്ടിയുടെ നിലപാട് യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ തങ്ങളുമായി ശനിയാഴ്ച കോണ്ഗ്രസ് നേതൃത്വം ഉഭയകക്ഷി ചർച്ച നടത്തുന്നുണ്ട്. തങ്ങളോട് മാത്രമാകും കോണ്ഗ്രസ് നേതൃത്വം ചർച്ച നടത്തുക. സീറ്റ് വച്ചുമാറേണ്ട സ്ഥിതിയില്ലെന്നും കേരള കോണ്ഗ്രസ് സ്ഥാനാർഥി കുട്ടനാട്ടിൽ സ്ഥാനാർഥിയായി ഉണ്ടാകുമെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.