പ്രമുഖ വ്യാപാരിയുടെ മകള്‍ക്ക് കൊറോണയെന്ന് വാട്സ് ആപ്പ് വഴി പ്രചാരണം , യുവതിയെ അറസ്റ്റ് ചെയ്തു…തൃശൂരിലായിരുന്നു സംഭവം. വ്യാപാരിയുടെ മകള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് വാട്‌സാപ്പിലൂടെ വ്യാജ സന്ദേശം അയച്ച യുവതിയാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. . ആരോ പറഞ്ഞു കേട്ട വ്യാജ വാര്‍ത്ത വിശ്വസിച്ച യുവതി പ്ലസ് ടു സഹ പാഠികളുടെ വാട്‌സാപ് ഗ്രൂപ്പിലേക്കാണ് കഴിഞ്ഞ ദിവസം സന്ദേശം അയച്ചത്.

ഇത് സാമൂഹിക മാധ്യമങ്ങളില്‍ പരന്നതോടെ യുവതി വെട്ടിലായി. വ്യാപാരിയുടെ കടയിലെ ജീവനക്കാരന്റെ ഫോണിലും ഇന്നലെ സന്ദേശമെത്തിയിരുന്നു. ഇയാളുടെ മൊഴി പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത യുവതിയെ ജാമ്യത്തില്‍ വിട്ടു.