അലന്‍-താഹ വിഷയത്തിലും മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നതിലും മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് . നിലവില്‍ കേരളത്തിലെ മാവോയിസ്റ്റുകള്‍ പൊലീസിന്റെ സങ്കല്‍പ്പത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു .

മാവോയിസ്റ്റു വേട്ടക്കുള്ള കേന്ദ്രഫണ്ടാണ് പോലീസ് ലക്ഷ്യമിടുന്നത് . ഭരണത്തിലുള്ളവര്‍ അവരുടെ വാക്ക് പൂര്‍ണമായി വിശ്വസിക്കുന്നെന്നും മുന്‍കൂട്ടി വിധി എഴുതുകയാണെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു .