കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ്യാ​ജ വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​രി​ലാ​ണു മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ​പി​സി 268, 505(1)(ബി) ​വ​കു​പ്പു​ക​ളും കേ​ര​ള പോ​ലീ​സ് ആ​ക്ടി​ലെ 120 വ​കു​പ്പും അ​നു​സ​രി​ച്ചാ​ണ് അ​റ​സ്റ്റ്.

വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പോ​സ്റ്റു​ക​ള്‍ ഫോ​ര്‍​വേ​ഡ് ചെ​യ്ത ആ​റു പേ​രെ തി​രി​ച്ച​റി​ഞ്ഞു. ഇ​വ​രും കേ​സി​ല്‍ പ്ര​തി​യാ​വും. ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ സം​ബ​ന്ധി​ച്ച്‌ എ​ന്തെ​ങ്കി​ലും പ​രാ​മ​ര്‍​ശം ന​ട​ത്തു​ന്ന​തും സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്നു മു​ന്ന​റി​യി​പ്പു​ണ്ട്. വ്യാ​പാ​രി​യു​ടെ മ​ക​ള്‍​ക്കു കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ണ്ടെ​ന്ന് വാ​ട്സ്‌ആ​പ്പി​ലൂ​ടെ വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച യു​വ​തി​യെ പ​ഴ​യ​ന്നൂ​രി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. വ്യാ​ജ വാ​ര്‍​ത്ത വി​ശ്വ​സി​ച്ച്‌ പ്ല​സ്ടു സ​ഹ​പാ​ഠി​ക​ളു​ടെ വാ​ട്സ്‌ആ​പ് ഗ്രൂ​പ്പി​ലേ​ക്ക് സ​ന്ദേ​ശ​മ​യ​ച്ച​താ​ണു യു​വ​തി​ക്കു വി​ന​യാ​യ​ത്.