കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിച്ച ചൈനയെ ഭീതിയിലാക്കി പക്ഷിപ്പനിയും. ചൈനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. എച്ച്‌5 എന്‍1 വൈറസാണ്സ്ഥി രീകരിച്ചിരിക്കുന്നത്.

ചൈനയിലെ ഹുനാനിലുള്ള ആരോഗ്യ വകുപ്പ് അധികൃതരാണ് പക്ഷിപ്പനി സ്ഥിരീകരിച്ച വിവരം അറിയിച്ചത്. 7,850 കോഴികള്‍ ഉള്ള പൗള്‍ട്രി ഫാമിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 4,500 ലേറെ പക്ഷികള്‍ പനി മൂലം ചത്തിട്ടുണ്ട്. നീണ്ട ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ഇതുവരെ മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.