കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ കുടുങ്ങി കിടന്ന രണ്ടാമത്തെ സംഘത്തേയും ഇന്ത്യയിലെത്തിച്ചു. എയര്‍ഇന്ത്യയുടെ രണ്ടാമത്തെ വിമാനമാണ് ഡല്‍ഹിയിലെത്തിയത്. ഇന്ന് രാവിലെ 9.40ഓടെയാണ് വിമാനം ഡല്‍ഹിയിലെത്തിയത്. 323 ഇന്ത്യക്കാരും ഏഴ് മലേഷ്യന്‍ സ്വദേശികളുമാണ് വിമാനത്തിലുള്ളത്. ഇവരെ പരിശോധനകള്‍ക്ക് ശേഷം ഹരിയാനയിലേയും ഛവ്വലിലേയും പ്രത്യേക ക്യാമ്ബുകളിലേക്ക് മാറ്റാനാണ് തീരുമാനം.

ശനിയാഴ്ച ഉച്ചയ്ക്ക് 1.37ഓടെയാണ് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടത്.

42 മലയാളികളുള്‍പ്പെടെ 324 പേരടങ്ങുന്ന ആദ്യസംഘം ഇന്നലെ വുഹാനില്‍ നിന്നും ഡല്‍ഹിയിലെത്തിയിരുന്നു.