ചൈനക്ക് പുറത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം ഫിലിപ്പീന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ 44കാരനാണ് മരിച്ചത്. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ചൈനയില്‍ മരണസംഖ്യ 304 ആയി ഉയര്‍ന്നു.

പ്രാദേശികമായുള്ള വൈറസ് വ്യാപനമല്ല ഫിലിപ്പീന്‍സിലുള്ളതെന്നും വുഹാനില്‍ നിന്നെത്തിയ വ്യക്തിയാണ് വൈറസ് ബാധിച്ച്‌ മരിച്ചതെന്നും ലോകാരോഗ്യ സംഘടനയുടെ ഫിലിപ്പീന്‍സിലെ പ്രതിനിധി അറിയിച്ചു.

ചൈനയെ കൂടാതെ മറ്റ് 24ഓളം രാജ്യങ്ങളിലായി 131 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ചൈനയില്‍ മാത്രം 14,380 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.