കോ​ൽ​ക്ക​ത്ത: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ക്കാ​നു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ര്‍​ത്തു​ക​ള​യു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യം ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

തൊ​ഴി​ൽ സു​ര​ക്ഷ​യെ​ന്ന ചി​ന്ത പോ​ലും ഇ​ല്ലാ​താ​വു​ക​യാ​ണ്. ഒ​രു യു​ഗ​ത്തി​ന്‍റെ അ​ന്ത്യ​മാ​ണി​തെ​ന്നും മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മ​മ​ത പ്ര​തി​ക​രി​ച്ച​ത്. എ​ൽ​ഐ​സി, റെ​യി​ൽ​വെ, എ​യ​ർ ഇ​ന്ത്യ, ബി​എ​സ്എ​ൻ​എ​ൽ എ​ന്നി​വ​യെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ് മ​മ​ത​യു​ടെ ട്വീ​റ്റ്.