ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രെറ്റര്‍ ന്യൂയോര്‍ക്ക്  2020 – ലേക്കുള്ള ഭരണസാരഥികളെ തെരഞ്ഞെടുത്തു.      ജനകീയനും വിവിധ സ്ഥാനങ്ങളില്‍സംഘടനാ പാടവം തെളിയിച്ചിട്ടുള്ള വ്യക്തിയുമായ വിന്‍സെന്റ് സിറിയക്കിനെ പ്രസിഡന്റായി മൂന്നാംതവണയും ഐക്യകണേ്‌ഠ്യേന തെരെഞ്ഞെടുത്തു.

2010 , 2019  എന്നീ മുന്‍ വര്‍ഷങ്ങളില്‍ ഇദ്ദേഹം സ്തുത്യര്‍ഹമായ സേവനം ആണ് കാഴ്ചവച്ചിട്ടുള്ളത്.     വൈസ് പ്രസിഡന്റായി  വര്‍ഗീസ്‌ജോസഫ് , സെക്രട്ടറിയായി  സോമനാഥന്‍ നായര്‍, ജോയിന്റ് സെക്രട്ടറിയായി തോമസ് ഡേവിഡ്, ട്രഷറാര്‍ ആയി വര്‍ഗീസ് സഖറിയാ എന്നിവരാണ് പ്രസിഡന്റിനോടൊപ്പം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കമ്മറ്റി അംഗങ്ങളായി ശ്രീമതി ലീലാമാരേട്ട് ,സിസില്‍ ജോയ് , ഗീവര്‍ഗീസ് ജേക്കബ് , റോയ് മാത്യു , ബെന്നിഇട്ടീരാ , ജോസഫ് ജോര്‍ജ് , ഷാജി വര്‍ഗീസ്  എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ജോസ് കാനാട്ട്‌ബോര്‍ഡ്ഓഫ് ട്രസ്റ്റിചെയര്‍ പേഴ്‌സണ്‍ സ്ഥാനത്തു നിന്നുംവിരമിക്കുകയും പ്രസ്തുത സ്ഥാനത്തേക്ക് കുഞ്ഞുമാലിയില്‍ 2020 -ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ പേഴ്‌സണായി ചുമതല ഏല്‍ക്കുകയും ചെയ്തു. പുതിയ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി മുന്‍ പ്രസിഡന്റായിരുന്ന സണ്ണി പണിക്കരെ തെരെഞ്ഞെടുത്തു.  ഓഡിറ്റര്‍മാരായി സിറിയക് തോട്ടം, ജേക്കബ് കൊല്ലനെത്തു എന്നിവര്‍ ചുമതലയേറ്റു.

നാല്‍പ്പത്തെട്ടാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക് എന്ന സംഘടനയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് വിവിധ പദ്ധതികള്‍ പ്രസിഡന്റും സഹപ്രവര്‍ത്തകരും ചേര്‍ന്ന് തയ്യാറാക്കി കൊണ്ടിരിക്കുന്നു.