തൃ​ശൂ​ർ: തൃ​ശൂ​രി​ൽ കൊ​റോ​ണ രോ​ഗം ഒ​രാ​ൾ​ക്കു സ്ഥി​രീ​ക​രി​ച്ച വി​വ​രം രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ഉ​റ​വി​ട കേ​ന്ദ്ര​മാ​യ ചൈ​ന​യെ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ രോ​ഗ​സ്ഥി​രീ​ക​ര​ണ വി​വ​രം കേ​ന്ദ്ര​സ​ർ​ക്കാ​രി​നേ​യും, കേ​ന്ദ്രം അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ളേ​യും അ​റി​യി​ക്കു​ക​യാ​ണ് ചെ​യ്യു​ക. വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ കൊ​റോ​ണ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കു​ന്ന​തി​നാ​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​വ​രം അ​താ​തു രാ​ജ്യ​ങ്ങ​ൾ ഡ​ബ്ല്യു​എ​ച്ച്ഒ​യെ അ​റി​യി​ക്ക​ണം.