വയനാട്: സംസ്ഥാനത്തെ മാവോയിസ്റ്റ് ബാധിത ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വയനാട്ടില്‍ ചേര്‍ന്നു. കല്‍പറ്റ കളക്‌ട്രേറ്റില്‍ രാവിലെ പതിനൊന്ന് മണിയ്ക്കാണ് യോഗം ചേര്‍ന്നത്.ചീഫ് സെക്രട്ടറി ടോംജോസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വയനാട്ടിലടക്കം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം ആവര്‍ത്തിക്കുന്ന സാഹചര്യം ഗൗരവമുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

പ്രാദേശിക പങ്കാളിത്തത്തോടെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ചെറുക്കാന്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ശക്തമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. വയനാട് അടക്കം സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നത് വളരെ ഗൗരവത്തോടെ കാണണമെന്നും യോഗം വിലയിരുത്തി.മാത്രമല്ല ഉത്തരകേരളത്തിലെ അഞ്ച് മാവോയിസ്റ്റ് ബാധിത ജില്ലകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തപ്പെട്ടു.

കൂടാതെ ആദിവാസി മേഖലയില്‍ വികസന മുരടിപ്പ് മുതലാക്കിയാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം ശക്തമാക്കുന്നത്.ഈ സാഹചര്യത്തെ ചെറുക്കാന്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനെകുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്.യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്