കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പങ്കുവെച്ച്‌ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് യെച്ചൂരി കാര്‍ട്ടൂണ്‍ പങ്കുവെച്ചത്. പൊള്ളയായ കുറേ മുദ്രാവാക്യങ്ങള്‍ മാത്രമാണ് ബജറ്റ് എന്നാണ് കാര്‍ട്ടൂണ്‍ പങ്കുവെച്ചു കൊണ്ട് യെച്ചൂരി പറഞ്ഞത്. ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ തക്ക പദ്ധതികളൊന്നും ബജറ്റിലില്ലെന്നും യെച്ചൂരി പറയുന്നു.

ജനങ്ങള്‍ തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ, സാമ്ബത്തിക മാന്ദ്യം, ഗ്രാമങ്ങളില്‍ കൂലിയില്ലായ്മ എന്നിവയ്ക്ക് നടുക്കാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ബജറ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിമര്‍ശനമുന്നയിച്ചിരുന്നു. മണിക്കൂറുകള്‍ നിന്ന് പ്രസംഗിച്ചിട്ടുണ്ടാവാം, പക്ഷേ കാര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.