ദുബായ്: യുഎഇ കടലില്‍ എണ്ണ ടാങ്കറിന് തീപിടിച്ച്‌ വന്‍ അപകടം , രണ്ട് പ്രവാസികള്‍ മരിച്ചതായി വിവരം. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്. യുഎഇ തീരത്തുവെച്ചാണ് എണ്ണ ടാങ്കറിന് തീപിടിച്ചത്. അപകടത്തില്‍ രണ്ട് ഇന്ത്യന്‍ നാവികരാണ് മരിച്ചത്. നിരവധിപ്പേരെ കാണാതായി. ബുധനാഴ്ച വൈരുന്നേരമായിരുന്നു അപകട കാരണമായ തീപിടുത്തമുണ്ടായത്.

കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ലാന്റ് ആന്റ് മാരിടൈം അറിയിച്ചു. യുഎഇ തീരത്തുനിന്ന് 21 മൈല്‍ അകലെവെച്ചാണ് ടാങ്കറിന് തീപിടിച്ചത്. അഗ്‌നിശമനസേന ഉടനെ തന്നെ തീ നിയന്ത്രണ വിധേയമാക്കി. 12 ജീവനക്കാരടക്കം 55 പേരോളം അപകട സമയത്ത് ടാങ്കറിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ഇന്ത്യക്കാര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. 10 പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.