പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എസ്.പി.ജി (സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയത് ഏകദേശം 600 കോടി രൂപ. 3000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരുള്ള സംഘമാണ് എസ്.പി.ജി. രാജ്യത്ത് നിലവില്‍ പ്രധാനമന്ത്രിക്ക് മാത്രമാണ് എസ്.പി.ജി വിഭാഗം സുരക്ഷ നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 540 കോടിയായിരുന്നു പ്രധാനമന്ത്രിയുടെ സുരക്ഷക്ക് നീക്കിവെച്ചത്.
നേരത്തെ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എസ്.പി.ജി സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍, പിന്നീട് ഇത് ഒഴിവാക്കി.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള എസ്.പി.ജി സുരക്ഷ കഴിഞ്ഞ നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. എസ്.പി.ജി സുരക്ഷ പ്രോട്ടോകോള്‍ ഗാന്ധി കുടുംബാംഗങ്ങള്‍ നിരന്തരം ലംഘിക്കുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിണിച്ചിരുന്നു.