ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ പ്ര​തി​രോ​ധ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ന്‍ 95 മാ​സ്‌​കി​ന് രാ​ജ്യ​ത്ത് കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് എ​ന്‍ 95 മാ​സ്‌​കി​ന്‍റെ ക​യ​റ്റു​മ​തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ചു.

എ​ന്‍ 95 മാ​സ്‌​കി​ന്‍റെ ക​യ​റ്റു​മ​തി ത​ത്ക്കാ​ല​ത്തേ​ക്ക് നി​രോ​ധി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ള്‍ ഇ​ന്ത്യ ഫു​ഡ് ആ​ന്‍റ് ഡ്ര​ഗ് ലൈ​സ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. ഇ​തേ​തു​ർ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി.

മു​ഖ​ത്തോ​ട് കൂ​ടു​ത​ല്‍ ഇ​ഴ​കി കി​ട​ക്കു​ന്ന എ​ന്‍ 95 മാ​സ്‌​ക് വാ​യു​വി​ല്‍ കൂ​ടി പ​ക​രു​ന്ന വൈ​റ​സു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ്.