ബെയ്ജിംഗ്: കൊറോണ വൈറസ് ഭീതിയെ തുടർന്നു ചൈന ആറ് ഇന്ത്യക്കാർക്ക് യാത്രാനുമതി നിഷേധിച്ചു. പരിശോധനയിൽ പനിയുണ്ടെന്ന് കണ്ടെത്തിയവർക്കാണ് യാത്രാനുമതി നൽകാതിരുന്നത്.
അതേസമയം ചൈനയിലെ വുഹാനിൽനിന്ന് 324 ഇന്ത്യക്കാർ മടങ്ങിയെത്തി. ശനിയാഴ്ച രാവിലെയാണ് മൂന്ന് കുട്ടികളും 211 വിദ്യാർഥികളും ഉൾപ്പെടുന്ന സംഘം മടങ്ങിയെത്തിയത്. ഇവരെ ഡൽഹിക്കടുത്ത് ഹരിയാനയിലെ മനേസറിൽ കരസേനയുടെ പ്രത്യേക ക്യാന്പിലേക്ക് മാറ്റും.
സംഘത്തിൽ 42 മലയാളികളും 56 ആന്ധ്ര സ്വദേശികളും 53 തമിഴ്നാട് സ്വദേശികളുമുണ്ട്.