ലോകത്തിലെ ഏറ്റവും വലിയ സമ്ബന്നരില്‍ ഒരാളും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ ജെന്നിഫര്‍ ഗേറ്റ്‌സ് വിവാഹിതയാകുന്നു.

ഈജിപ്ത്യന്‍ കോടിപതിയായ നയേല്‍ നാസറാണ് വരന്‍. ഇരുവരും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. നയേലുമായി വിവാഹനിശ്ചയം കഴിഞ്ഞ വിവരം ജെന്നിഫര്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

നയേലിനൊപ്പ൦ മനോഹരമായ മഞ്ഞുമൂടിക്കിടക്കുന്ന താഴ്‌വരയില്‍ ചേര്‍ന്നിരിക്കുന്ന ചിത്രം സഹിതമാണ് ജെന്നിഫര്‍ വിവാഹ വിവരം പങ്കുവച്ചിരിക്കുന്നത്.

‘നയേല്‍ നാസര്‍, നീ സമാനതകളില്ലാത്ത മനുഷ്യനാണ്. സ്‌നേഹിച്ചും പഠിച്ചും കളിച്ചുമൊക്കെ ഇനിയുള്ള ജീവിതം ഒന്നിച്ചു തുഴയാന്‍ കാത്തിരിക്കുകയാണ് ഞാന്‍. ”- ജെന്നിഫര്‍ കുറിച്ചു.

ജെന്നിഫറിന്റെ അച്ഛന്‍ ബില്‍ ഗേറ്റ്‌സും അമ്മ മെലിന്‍ഡ ഗേറ്റ്‌സും മകളുടെ പോസ്റ്റിന് താഴെ അഭിനന്ദനമറിയിച്ച്‌ കമന്റ് ചെയ്തിട്ടുണ്ട്. ഞാന്‍ വളരെയധികം ആവേശത്തിലാണ്, അഭിനന്ദനങ്ങള്‍’ എന്നായിരുന്നു ജെന്നിഫറിന്റെ പോസ്റ്റിന് ബില്‍ ഗേറ്റ്സിന്‍റെ മറുപടി.

ഇന്‍സ്റ്റാഗ്രാമില്‍ ഇതിനോടകം വൈറലായ ജെന്നിഫറിന്റെ ഈ പോസ്റ്റിന് ഇതുവരെ 48000ത്തോളം ലൈക്കുകളും ആശംസയര്‍പ്പിച്ച്‌ നൂറുകണക്കിന് കമന്റുകളും ലഭിച്ചുകഴിഞ്ഞു.

ജെന്നിഫറിന്റെ അച്ഛന്‍ ബില്‍ ഗേറ്റ്‌സും അമ്മ മെലിന്‍ഡ ഗേറ്റ്‌സും മകളുടെ പോസ്റ്റിന് താഴെ അഭിനന്ദനമറിയിച്ച്‌ കമന്റ് ചെയ്തിട്ടുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലം മുതല്‍ നയേലും ജെന്നിഫറും തമ്മില്‍ പ്രണയത്തിലായിരുന്നു.

അമേരിക്കയിലെ ഷിക്കാഗോയില്‍ ജനിച്ച്‌ കുവൈറ്റില്‍ പഠിച്ച്‌ വളര്‍ന്നയാളാണ് നയേല്‍.ഇരുപത്തിയൊമ്ബതുകാരനായ നാസര്‍ കുതിരസവാരിക്കാരനുമാണ്, 2020ലെ ഒളിമ്ബിക്‌സില്‍ ഈജിപ്തിനെ പ്രതിനിധീകരിച്ച്‌ മത്സരിക്കാനൊരുങ്ങുകയാണ്.

ജെന്നിഫറും കുതിരസവാരി ഏറെ ഇഷ്ടപ്പെടുന്നയാളാണ്. നിലവില്‍ ന്യൂയോര്‍ക്കിലെ മെഡിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന ജെന്നിഫര്‍ നിരവധി പ്രൊഫഷണല്‍ കുതിരസവാരിയിലും പങ്കെടുത്തിട്ടുണ്ട്.