കാലിഫോര്‍ണിയ: കാവാലം വാടപ്പറമ്പില്‍ ജെറി ജയിംസ്, ആലുവ ആടുകുഴിയില്‍ ഡോ. റെനി ജെറി ദന്‍പതികളുടെ മകള്‍ ആന്‍ റോസ് ജെറിയുടെ (21) സംസ്‌കാരം ശനിയാഴ്ച കാലിഫോര്‍ണിയായിലെ സിമി വാലിയിലുള്ള അസമ്പ്ഷന്‍ കാത്തലിക് സെമിത്തേരിയില്‍ നടത്തും.

അന്നേദിവസം രാവിലെ 6.30 ന് ആലുവ, ചൂണ്ടി വിശുദ്ധ പത്താം പീയൂസ് പള്ളിയിലും 9.30 ന് ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും പരേതയുടെ ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും.

ഇന്ത്യാനയിലെ നോട്രെ ഡെയ്ം യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരുന്ന ആന്‍ റോസ് തടാകത്തില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു