തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കു മാ​റ്റം. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി ജെ​യിം​സ് ജോ​സ​ഫി​നെ നി​യ​മി​ച്ചു. നി​ല​വി​ൽ കാ​സ​ർ​ഗോ​ഡ് എ​സ്പി​യാ​യി​രു​ന്നു.

ജി. ​ജ​യ്ദേ​വി​നെ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ക്കി. കോ​ട്ട​യം എ​സ്പി​യാ​യി​രു​ന്ന പി.​എ​സ്. സാ​ബു​വി​നെ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ക്കി. ഡോ. ​എ. ശ്രീ​നി​വാ​സി​നെ കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ക്കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന കെ.​ജി. സൈ​മ​ണെ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ക്കി.