ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ ജാ​മി​ല മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വ്യാ​ഴാ​ഴ്ച രാ​ജ്ഘ​ട്ടി​ലേ​യ്ക്ക് ലോം​ഗ് മാ​ർ​ച്ച ന​ട​ത്തു​ന്ന​തി​ട​ടെ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​നെ അ​പ​ല​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി​ത​രൂ​ർ എം​പി. ജ​ന​ങ്ങ​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും തോ​ക്കെ​ടു​ത്ത് വെ​ടി​വ​യ്ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് രാ​ജ്യ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ മാ​റി​യെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഇ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് സ​മാ​ധാ​ന​മാ​യി മാ​ർ​ച്ച് ന​ട​ത്തി​യ​വ​ർ​ക്കു നേ​രെ ഉ​ണ്ടാ​യ വെ​ടി​വ​യ്പ്പെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. സം​ഭ​വം അ​പ​ല​പ​നീ​യ​വും ഞെ‌‌​ട്ടി​ക്കു​ന്ന​തു​മാ​ണെ​ന്ന് പ​റ​ഞ്ഞ ത​രൂ​ർ ഇ​തി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു. രാം​ഭ​ക്ത് ഗോ​പാ​ൽ ശ​ർ​മ എ​ന്ന യു​വാ​വ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രേ വെ​ടി​യു​തി​ർ​ത്ത​ത്.