കൊല്ലം: കൊറോണ ലക്ഷണങ്ങളുമായി പാ​രി​പ്പ​ള്ളി ഗ​വ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. ബിസി​ന​സ് ആ​വ​ശ്യ​ത്തി​ന് ചൈ​ന​യി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി​യ യു​വാ​വും നാ​ട്ടി​ലെ സു​ഹൃ​ത്തു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ചൈ​ന​യി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ യു​വാ​വ് മൂ​ന്ന് ദി​വ​സം മു​മ്പ് ആ​ശു​പ​ത്രി​യി​ൽ സ്വ​മേ​ധ​യാ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യുവാവിനെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. യു​വാ​വി​ന് ഒ​പ്പം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ കൂ​ട്ടു​കാ​ര​നെ​യും മു​ൻക​രു​ത​ൽ എ​ന്ന നി​ല​യി​ൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.

രോ​ഗപ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​രി​പ്പ​ള്ളി ഗ​വ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐസിയു ഐ​സലേ​ഷ​ൻ വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലവി​ധ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നോ​ഡ​ൽ ഓ​ഫീ​സ​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.