ശ്രീനഗർ: ജമ്മുകാഷ്മീരിലെ നഗ്രോതയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം മൂന്നായി. സംഭവത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ നഗ്രോതയിൽ ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ടോൾ പ്ലാസയിലാണ് ഏറ്റുമുട്ടലുണ്ടായത്. ട്രക്കിലെത്തിയ തീവ്രവാദികൾ പോലീസുകാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. പരിശോധനക്കായി പോലീസ് ട്രക്ക് തടഞ്ഞപ്പോഴാണ് വെടിവയ്പുണ്ടായത്.
പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. ദേശീയപാതയടച്ച് ഇവിടെ സൈന്യം തെരച്ചിൽ നടത്തുന്നുണ്ട്.