ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഒ​രു വി​ദ്യാ​ര്‍​ഥി​ക്കു കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ വൈ​റ​സി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ വു​ഹാ​ന്‍ ന​ഗ​ര​ത്തി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ ഉ​ട​ന്‍ ഒ​ഴി​പ്പി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ. മ​ല​യാ​ളി​ക​ള​ട​ക്കം വു​ഹാ​നി​ല്‍ കു​ടു​ങ്ങി​യ​വ​രെ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ ഒ​ഴി​പ്പി​ക്കു​മെ​ന്ന് ബെ​യ്ജിം​ഗി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി വ്യ​ക്ത​മാ​ക്കി.

വു​ഹാ​ന്‍ ന​ഗ​ര​ത്തി​നും പ​രി​സ​ര​ത്തു​മു​ള്ള ഇ​ന്ത്യ​ക്കാ​രെ ആ​ദ്യം ഒ​ഴി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ര​ണ്ടാം ദി​വ​സം വൈ​റ​സ് ബാ​ധ ഏ​റ്റ​വും രൂ​ക്ഷ​മാ​യ ഹു​ബേ​യ് ന​ഗ​ര​ത്തി​ന്‍റെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ​യും ഒ​ഴി​പ്പി​ക്കും. ഇ​ന്ത്യ​ക്കാ​രെ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി ഒ​ഴി​പ്പി​ക്കാ​നാ​ണ് ഇ​ന്ത്യ അ​നു​മ​തി തേ​ടി​യി​രി​ക്കു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ക്കു​റി​ച്ചു വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​നും ആ​രോ​ഗ്യ, കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​മാ​രും വ്യാ​ഴാ​ഴ്ച യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. കാ​ബി​നി​റ്റ് സെ​ക്ര​ട്ട​റി വി​ളി​ച്ചു ചേ​ര്‍​ത്ത മ​റ്റൊ​രു യോ​ഗ​ത്തി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രും പ​ങ്കെ​ടു​ത്തു. അ​ഞ്ചി​ല​ധി​കം പ്ര​ത്യേ​ക ലാ​ബു​ക​ളും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

ജ​നു​വ​രി 15ന് ​ശേ​ഷം ചൈ​ന​യി​ല്‍ നി​ന്ന് മ​ട​ങ്ങി എ​ത്തി​യ എ​ല്ലാ​വ​രെ​യും 14 ദി​വ​സ​ത്തെ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കും.​ചൈ​ന​യി​ല്‍ നി​ന്ന് അ​ടു​ത്തി​ടെ മ​ട​ങ്ങി​യ എ​ത്തി​യ എ​ല്ലാ​വ​രും ത​ന്നെ വീ​ടു​ക​ളി​ല്‍ ര​ണ്ടാ​ഴ്ച​ക്കാ​ലം ജാ​ഗ്ര​ത​യോ​ടെ ക​ഴി​യ​ണം. ചൈ​ന​യി​ലേ​ക്കു​ള്ള യാ​ത്ര പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ജ​യ്പൂ​ർ, ചെ​ന്നൈ, കോ​ല്‍​ക്ക​ത്ത, ല​ക്നോ, നാ​ഗ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​റു പ്ര​ത്യേ​ക ലാ​ബു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ചെ​ക്ക് പോ​സ്റ്റു​ക​ളും നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളും ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.