ഫറുക്കാബാദ്: ഉത്തർപ്രദേശിലെ ഫറുക്കാബാദിൽ 15 കുട്ടികളെ ബന്ദികളാക്കി. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണ് ഒരു വീട്ടിനുള്ളിൽ കുട്ടികളടക്കമുള്ളവരെ ബന്ദിയാക്കിയത്. ഇയാളുടെ പക്കല്‍ നാടൻ ബോംബും തോക്കും അടക്കമുള്ളവ ഉണ്ടെന്നാണ് സൂചന.
കുട്ടികളും ഏതാനും സ്ത്രീകളും കെട്ടിടത്തിന് ഉള്ളിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം ഉത്തർപ്രദേശ് പോലീസ് തുടരുകയാണ്. ഭീകരവിരുദ്ധ സേന സ്ഥലത്തെത്തിയിട്ടുണ്ട്.