ഫിലാഡല്‍ഫിയ: കോട്ടയം പാമ്പാടി പാടത്തുമാപ്പിള കുടുംബാംഗമായ ആളോത്ത് ദിവംഗതനായ മത്തായി മത്ഥിയാസിന്റെയും അന്നമ്മയുടെയും ഇളയമകനായ ജേക്കബ് മത്ഥിയാസ് (കുഞ്ഞ്) നിര്യാതനായി. മൂന്ന് ദശാബ്ദമായി അമേരിക്കയില്‍ റെഡ്‌ക്രോസില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച പരേതന്‍ ആത്മീകമണ്ഡലത്തിലും സാമൂഹ്യമണ്ഡലത്തിലും പ്രശംസനീയനായിരുന്നു. ഫിലാഡല്‍ഫിയ സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപിതാംഗമായ ജേക്കബ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അതീവ തല്പരനായിരുന്നു.
ഭാര്യ: സൂസന്‍, കങ്ങഴ മാമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജയ്‌നി ജേക്കബ് (Pharm D. J.D.), ജിന്‍സി ജേക്കബ് (BSN). മരുമക്കള്‍: ജെറിന്‍ ഡാനി കോശി, സൈമണ്‍ രാജു. കൊച്ചുമകന്‍: ആദം ഡാനിയേല്‍ കോശി. സഹോദരങ്ങള്‍: മാത്യു ആളോത്ത് (U.S.A.), അന്നമ്മ ഏബ്രഹാം (കൂരോപ്പട), മറിയാമ്മ സ്‌കറിയ (കോത്തല), ലീല ഈപ്പന്‍ (U.S.A.), വത്സമ്മ ഫിലിപ്പ് (U.S.A.).

Viewing: Saturday, February 1st 6 p.m. to 9 p.m., St. George Malankara Orthodox Church, 520 Hood Blvd, Fairless Hills, P.A. 19020. Funeral Service: Sunday, February 2nd 1 p.m. to 2 p.m. at the church. Interment: Sunday, February 2nd 3 p.m. Forest Hills Cemetery, 25, Byberry Rd., Huntingdon Valley, PA – 19006