മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉന്നതതലയോഗം വിളിച്ച്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ . കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ ആകെ 20 കേസുകള്‍ പരിശോധനക്കായി അയച്ചെന്ന് മന്ത്രി പറഞ്ഞു .

പ്രകടമായ രോഗലക്ഷണങ്ങള്‍ കാണിച്ച, ചൈനയില്‍ നിന്ന് തിരികെ വന്ന, ആകെ 20 കേസുകളാണ് പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് രക്തസാമ്ബിളുകള്‍ അയച്ച്‌ നല്‍കിയത്. ഇതില്‍ 10 കേസുകള്‍ നെഗറ്റീവായി തിരികെ ഫലം വന്നു. ഇന് ആറ് പേരുടെ ഫലം കൂടി വരാനുണ്ട് . ഇതില്‍ ഒരു റിസല്‍ട്ടാണ് പോസിറ്റീവായി ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി .