മും​ബൈ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഡോ. ​ക​ഫീ​ൽ ഖാ​നെ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡി​സം​ബ​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ച്ച​തി​ന്‍റെ പേ​രി​ൽ മും​ബൈ​യി​ൽ​നി​ന്നാ​ണു ക​ഫീ​ൽ ഖാ​നെ ഇ​പ്പോ​ൾ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഡി​സം​ബ​റി​ൽ അ​ലി​ഗ​ഡ് മു​സ്ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ ക​ഫീ​ൽ ഖാ​നെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യെ​ന്നും ഹി​ന്ദു, സി​ഖ്, പാ​ഴ്സി, ക്രി​സ്ത്യ​ൻ മ​ത​വി​ഭാ​ഗ​ക്കാ​ർ​ക്കെ​തി​രെ വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ക​ഫീ​ൽ ഖാ​ന്‍റെ പ്ര​സം​ഗ​മെ​ന്നും എ​ഫ്ഐ​ആ​റി​ൽ ആ​രോ​പി​ക്കു​ന്നു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കാ​യാ​ണു ക​ഫീ​ൽ ഖാ​ൻ മും​ബൈ​യി​ൽ എ​ത്തി​യ​ത്. ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​ത്തി​നു പി​ന്തു​ണ ന​ൽ​കി മും​ബൈ​യി​ലും സ​മാ​ന രീ​തി​യി​ൽ സ​മ​രം ആ​രം​ഭി​ച്ചി​രു​ന്നു. ഈ ​പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണു ക​ഫീ​ൽ ഖാ​ൻ മും​ബൈ​യി​ലെ​ത്തി​യ​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൊ​ര​ഖ്പു​ർ ബി​ആ​ർ​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​ക്സി​ജ​നി​ല്ലാ​തെ കു​ട്ടി​ക​ൾ മ​രി​ച്ച വാ​ർ​ത്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ക​ഫീ​ൽ ഖാ​ൻ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. അ​ന്നു സ്വ​ന്തം നി​ല​യ്ക്ക് ക​ഫീ​ൽ ഖാ​ൻ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്നു. പ​ക്ഷേ, സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സ​സ്പെ​ൻ​ഷ​നി​ലാ​യ ക​ഫീ​ൽ ഖാ​ൻ ഒ​ന്പ​തു മാ​സ​മാ​ണ് ജ​യി​ലി​ൽ ക​ഴി​ഞ്ഞ​ത്.