കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്ന് ചൈ​ന​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സ് എ​യ​ർ ഇ​ന്ത്യ റ​ദ്ദാ​ക്കി. 21 വി​മാ​ന സ​ർ​വീ​സു​ക​ൾ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ലു​ള്ള ബംഗ​ളൂ​രു-​ഹോം​കോം​ഗ് വി​മാ​ന​വും ഫെ​ബ്രു​വ​രി 20 വ​രെ ഡ​ൽ​ഹി-​ചെം​ഗ്ദു വി​മാ​ന​വും ഇ​ൻ​ഡി​ഗോ റ​ദ്ദാ​ക്കി.

അ​തേ​സ​മ​യം ഇ​ൻ​ഡോ​ഗോ​യു​ടെ കൊ​ൽ​ക്ക​ത്ത-​ഗു​വാ​ൻ​ഷു വി​മാ​ന സ​ർ​വീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളോ​ടെ തു​ട​രു​മെ​ന്നും ഇ​ൻ​ഡി​ഗോ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തെ​ക്ക് കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വി​മാ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രോ​ട് നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് എ​യ​ർ ഇ​ന്ത്യ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ, ചൈ​ന​യി​ൽ ഭീ​തി​യും മ​ര​ണ​വും വി​ത​യ്ക്കു​ന്ന കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യി​ൽ അ​തീ​വ ആ​ശ​ങ്ക ഉ​ണ​ർ​ത്തു​ന്ന 30 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യും. സ​താം​പ്ട​ണ്‍ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്. ചൈ​ന​യി​ൽ നി​ന്ന് കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​ട​ങ്ങി വ​രാ​നു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ സ്ഥി​തി പ​രി​ശോ​ധി​ക്കു​ന്പോ​ഴാ​ണ് ഏ​റ്റ​വും അ​പ​ക​ട​ര​മാ​യ അ​വ​സ്ഥ​യി​ലു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യും ഇ​ടം പി​ടി​ച്ച​ത്. താ​യ്‌​ല​ൻ​ഡും ജ​പ്പാ​നും ആ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്ത്. അ​മേ​രി​ക്ക ആ​റാം സ്ഥാ​ന​ത്തും ബ്രി​ട്ട​ൻ പ​തി​നേ​ഴാം സ്ഥാ​ന​ത്തും ഇ​ന്ത്യ 23-ാം സ്ഥാ​ന​ത്തു​മാ​ണ്.

ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ​യി​ലും വു​ഹാ​ൻ ന​ഗ​ര​ത്തി​ലു​മു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഒ​രു വി​ദ്യാ​ർ​ഥി​യേ​യും വൈ​റ​സ് ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും മാ​താ​പി​താ​ക്ക​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.