ഫ്ലോറിഡ : ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാനും ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിലംഗവും ശാലേം ട്രാക്റ്റ് സൊസൈറ്റി സെക്രട്ടറിയുമായ വാകത്താനം ഞാലിയാകുഴി പോളച്ചിറ രാജു മാത്യു (ഗുഡ്ന്യൂസ് രാജുച്ചായൻ -66) ജനു. 23 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 1 ന് ശനിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ഐ.പി.സി ഞാലിയാകുഴി ശാലേം സഭാഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം വൈകീട്ട് 4 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ഗുസ്ന്യൂസ് മുൻ ചെയർമാൻ പരേതനായ വി.എം.മാത്യു സാറിന്റെ സീമന്ത പുത്രനായ രാജു മാത്യു പെന്തെകോസ്തു ലോകത്ത് ഏറെ സുപരിചിതനാണ്. ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി, ശാലേം ട്രാക്റ്റ് സൊസൈറ്റി എന്നിവയുടെ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന രാജു മാത്യു ഐ.പി.സി സഭയിലെ മുൻനിര പ്രവർത്തകരിലൊരാളായിരുന്നു. ശാലേം മലബാർ മിഷനിലൂടെ മലബാറിലും പാല – പൊൻകുന്നം മേഖലകളിലും സുവിശേഷ പ്രവർത്തനത്തിനും സഭാ സ്ഥാപനത്തിനും മുൻപന്തിയിലുണ്ടായിരുന്നു. ഐ.പി.സി യുടെ പ്രവർത്തനങ്ങളിൽ കോട്ടയത്തും

സഭയുടെ ജനറൽ സംസ്ഥാനതലങ്ങളിൽ വിവിധ ബോർഡുകളിലും മുഖ്യസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോട്ടയത്തെ ആദ്യ കാല പ്രിൻറിംഗ് പ്രസുകളിലൊന്നായ ശാലേം പ്രിസ്റ്റേഴ്സിന്റെ ഉടമയും കൂടിയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒട്ടനവധി പേർക്ക് ആശ്വാസമായിരുന്നു. ശാലേം ട്രാക്റ്റ് സൊസൈറ്റിയിലൂടെ അനേകയിടങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.

ഭാര്യ: ഡെയ്സി മാത്യു. മക്കൾ: ബ്ലസൻ മാത്യു (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ), ബ്ലസി(കാനഡ).
മരുമക്കൾ: സൗമ്യ, അഭിലാഷ്.

സഹോദരങ്ങൾ: ഫിന്നി മാത്യു (ഗുഡ് ന്യൂസ് വീക്കിലി ബോർഡംഗം, യുഎസ്എ) ,കുര്യൻ മാത്യു (ഗുഡ് ന്യൂസ് വീക്കിലി ബോർഡംഗം & ഐ.പി.സി ജനറൽ കൗൺസിലംഗം, യു എസ് എ), വെസ്ലി മാത്യു (സിഇഒ, ഓൺലൈൻ ഗുഡ്ന്യൂസ് & പവർ വിഷൻ, യു എസ് എ)

കൂടുതൽ വിവരങ്ങൾക്ക്: 9947889072. ശുശ്രൂഷകൾ ഗുഡ്ന്യൂസിലും പവർ വിഷനിലും തത്സമയം വീക്ഷിക്കാം

വാർത്ത : നിബു വെള്ളവന്താനം