ന്യൂജേഴ്സി: ഫൊക്കാനയുടെ 2020-2022 വർഷത്തെ നാഷണൽ കമ്മിറ്റി അംഗമായി കാനഡയെ പ്രതിനിധീകരിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകനും കനേഡിയൻ മലയാളി ബിസിനസ്‌കാരനുമായ ജോജി തോമസ് വണ്ടമ്മാക്കിൽ സ്ഥാനാർത്ഥിയാകും. കാനഡയുടെ സംസ്‌കാരിക രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച ജോജി ഒരു മികച്ച സംഘാടകനും സാംസ്‌കാരിക മേഖലകളിലും ബിസിനസ് രംഗത്തും കഴിവുറ്റ പ്രതിഭയുമാണ്. ജോർജി വര്ഗീസ്‌  നേതൃത്വം നൽകുന്ന ടീമിൽ ആയിരിക്കും ജോജി തോമസ്  സ്ഥാനാർത്ഥിയാകുക. 

കാനഡ  ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ലോമ) പ്രസിഡണ്ട് ആയ ജോജി തോമസ് വണ്ടമ്മാക്കിൽ  ഒന്റാരിയോ ലണ്ടൻ മലയാളികളുടെ ഇടയിൽ  അറിയപ്പെടുന്ന വ്യവസായികൂടി ആണ്.കാനഡയിൽ അദ്ദേഹം രണ്ടു ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ് ജോജി തോമസ്. റിയൽ തോംസൻ ഫുഡ്സ് എന്ന സ്‌നാക്‌സ് മാനുഫാച്ചറിംഗ് കമ്പനിയും ലണ്ടൻ ഒന്റാറിയോയിൽ മിന്റ് ലീവ്സ് ഇന്ത്യൻ കിച്ചൻ  എന്ന പേരിൽ ഒരു റെസ്റ്റോറന്റ്റും നടത്തുന്നുണ്ട്.

ലണ്ടൻ സൈന്റ്റ് മേരീസ് സീറോ മലബാർ പള്ളിയിയിൽ മൂന്നു തവണ ട്രസ്റ്റീ ആയിരുന്ന ജോജി ഇപ്പോൾ സേക്രഡ് ഹാർട്ട് സീറോ മലബാർ മിഷന്റെ പാരിഷ് കൗൺസിൽ അംഗവുമാണ്. പാലാ വള്ളിച്ചിറ സ്വദേശിയായ ജോജി കാനഡയിലേക്ക് കുടിയേറിയ ശേഷം കാനഡയിലെ  മലയാളികളുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. 
ഭാര്യ:രേഖ ജോജി (നഴ്‌സ്‌). മക്കൾ: ജെറെമി, ജോനാഥൻ, ജൈഡൻ.

ജോജിയുടെ സ്ഥാനാർത്ഥിത്വത്തോടെ കാനഡയിലെ മലയാളികൾക്കുവേണ്ടി കഴിവുറ്റ നേതാവിനെയാണ് ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ലഭിക്കുക എന്ന്  ജോജി ഉൾപ്പെട്ട ടീമിന് നേതൃത്വം നൽകുന്ന സ്ഥാനാർത്ഥികളായ ജോർജി വർഗീസ് (പ്രസിഡന്റ്), സജിമോൻ ആന്റണി (സെക്രട്ടറി), സണ്ണി മറ്റമന (ട്രഷറർ), കലാ ഷാഹി (വിമൻസ് ഫോറം ചെയർപേഴ്‌സൺ) എന്നിവർ പറഞ്ഞു.