ഡാളസ് : ഡാളസ് ബെല്‍റ്റ് ലൈന്‍ മോണ്ടുഫോര്‍ട്ടിലെ വാര്‍മാര്‍ട്ടിനു മുമ്പില്‍ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പ്രതിയെ ചൊവ്വാഴ്ച രാത്രി ഗ്രീന്‍വില്ലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ഡാളസ് പോലീസ് അറിയിച്ചു.
ജനുവരി 27 തിങ്കളാഴ്ച രാത്രിയായിരുന്നു കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയ എമിലി സാറയെ(22) പുറകില്‍ നിന്നും നിരവധി വെടിയുതിര്‍ത്തു കൊലപ്പെടുത്തിയത്. വെടിയേറ്റു നിലത്തു വീണ യുവതി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. വെടിവെച്ചതിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ അന്വേഷിക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച വൈകീട്ട് എമിലിയുടെ മുന്‍ കാമുകനായ റഷാദ് കലീല്‍ ഖാറനെ(24) മരിച്ച നിലയില്‍ ഗ്രീന്‍ വില്ലിയില്‍ നിന്നും കണ്ടെത്തിയത്. എങ്ങനെയാണ് മരിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയില്ല. ഡാളസ്സില്‍ ക്രൈം വര്‍ദ്ധിച്ചു വരുന്നതിനെതിരെ ചീഫ് ഓഫ് പോലീസ് റിനെ ഹാള്‍ ശക്തമായ  നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയില്‍ നടന്ന കൊലപാതകം അധികാരികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. എമിലിയുടെ സഹോദരനാണ് റഷാദ് കാലീല്‍ സഹോദരിയുടെ മുന്‍ കാമുകനാണെന്ന് സ്ഥിരീകരിച്ചത്.