ഹാമിൽട്ടണ്‍: ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ട്വന്‍റി-20 മത്സരം സമനിലയിൽ. ഇന്ത്യ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിനും നിശ്ചിത 20 ഓവറിൽ 179 റൺസെ നേടാനായുള്ളു.

ആറ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലൻഡ് 179 റൺസ് നേടിയത്. ന്യൂസിലൻഡിനായി വില്യംസൺ (95) അർധ സെഞ്ചുറി നേടി. ഗുപ്റ്റിൽ 31 റൺസും ടെയ്‌ലർ 17 റൺസും നേടി. ഇന്ത്യയ്ക്കായി താക്കൂറും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ (65) അർധ സെഞ്ചുറി നേടി. വിരാട് കോഹ്ലി (38), കെ.എൽ.രാഹുൽ (27) എന്നിവരും തിളങ്ങി.

കിവീസിനായി ഹാമിഷ് ബെനറ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്.