വാഷിംഗ്ടണ്‍ ഡി.സി.: ദൈവത്തിന്റെ ദാനമായ ജീവന്‍ സംരക്ഷിക്കുന്നതിനും, ജീവിതമൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുംവേണ്ടി നടത്തപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വാര്‍ഷിക പ്രോലൈഫ് റാലിയില്‍ ഈ വര്‍ഷം മലയാളി ക്രൈസ്തവരും മുന്‍നിരയില്‍ അണിനിരന്നു. ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ എന്നറിയപ്പെടുന്ന പ്രോലൈഫ് റാലിയുടെ 47 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഭരണത്തിലിരിക്കുന്ന ഒരു അമേരിക്കന്‍ പ്രസിഡന്റ് റാലിയില്‍ പങ്കെടുത്ത് സന്ദേശം പèവച്ചത്.
ജëവരി 24 വെള്ളിയാഴ്ച്ച വാഷിംഗ്ടണ്‍ ഡി.സി. യില്‍ നടന്ന 47ാമത് വാര്‍ഷിക പ്രോലൈഫ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അതില്‍ പങ്കെടുത്ത പതിനായിരക്കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരോടും, അനുഭാവികളോടുമായി പ്രസിഡന്റ് ട്രമ്പ് പറഞ്ഞു: ഈ ഭൂമിയില്‍ ജനിക്കുന്ന ഓരോ കുഞ്ഞും അമൂല്യവും, ദൈവത്തിന്റെ ദാനവുമാണ്. അതിനാല്‍ ജീവന്‍ സംരക്ഷിക്കേണ്ടത് എല്ല മനുഷ്യരുടെയും കടമയാണ്. ജീവസംരക്ഷണത്തില്‍ ഒരു പ്രോലൈഫ് ആയ തന്റെ എല്ലാവിധ സപ്പോര്‍ട്ടും ഉണ്ടാവുമെന്ന് പറഞ്ഞത് അണികളില്‍ വലിയ ആഹ്ലാദവും, ആവേശവും ഉണര്‍ത്തി.
പ്രോലൈഫ് ചരിത്രത്തിലാദ്യമായിട്ടാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് റാലിയില്‍ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധനചെയ്യുന്നത്. ഇതിëമുന്‍പ് പ്രസിഡന്റുമാരായ റൊണാള്‍ഡ് റെയ്ഗനും, ജോര്‍ജ് ഡബ്ല്യു. ബുഷും ടെലിഫോണിലൂടെ മാര്‍ച്ചുകാരോടു സംസാരിച്ചിട്ടുള്ളതല്ലാതെ വൈറ്റ്ഹൗസ് ഉന്നത ഉദ്യോഗസ്ഥരൊന്നും പ്രോലൈഫ് മാര്‍ച്ചില്‍ സംബന്ധിച്ചിട്ടില്ല.

24 വെള്ളിയാഴ്ച്ച തലസ്ഥാനനഗരി അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനസമുദ്രമായി മാറി. ശൈത്യകാലത്തിന്റെ കൊടുംതണുപ്പിനെ വകവíാതെ, വസ്ത്രങ്ങള്‍ പല ലേയറുകളിലായി സ്വയം ‘ബണ്ടില്‍ അപ്പ്’ ചെയ്ത് വര്‍ദ്ധിത ആവേശത്തോടെ, കയ്യില്‍ ജീവന്റെ മഹത്വം ഉത്‌ഘോഷിçന്ന വിവിധ പ്ലാക്കാര്‍ഡുകളും പിടിച്ച് കൊച്ചുകുട്ടികള്‍ മുതല്‍ സീനിയര്‍ സിറ്റിസണ്‍സ് വരെ, വൈദികര്‍, വൈദികവിദ്യാര്‍ത്ഥികള്‍, സന്യസ്തര്‍ മുതല്‍ വൈദിക മേലധ്യക്ഷന്മാര്‍വരെ മാര്‍ച്ചില്‍ അണിനിരന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും, ഭിന്നശേഷിക്കാരായ കുട്ടികളുമായി മാതാപിതാക്കളും, നടക്കാന്‍വയ്യാത്ത കുഞ്ഞുങ്ങളെ സ്‌ട്രോളറില്‍ ഇêത്തി ബന്ധുജനങ്ങളും, പ്രോലൈഫ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി റാലിയില്‍ പങ്കെടുത്തു.

മലയാളികത്തോലിക്കരെ പ്രതിനിധീകരിച്ച് സീറോമലബാര്‍, സീറോമലങ്കര, ലത്തീന്‍ കത്തോലിക്കാ രൂപതകളില്‍പെട്ട പള്ളികളില്‍ നിന്നായി നൂറുകണക്കിന് മതബോധനസ്കൂള്‍ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും റാലിയില്‍ പങ്കെടുത്തു. കൂടാതെ വിവിധ അമേരിക്കന്‍ പാരീഷുകളില്‍നിìം, സ്കൂളുകളില്‍നിന്നും, വൈദികസെമിനാരികളില്‍ നിന്നുമായി ധാരാളം ആള്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് ബസുകളിലായി തലസ്ഥാനത്ത് എത്തിചേര്‍ന്ന് ജീവന്റെ മഹത്വം ഉത്‌ഘോഷിച്ചുകൊണ്ട് കൊച്ചു ഗ്രൂപ്പുകളായി ജാഥയില്‍ പèചേര്‍ന്നു. ഫിലാഡല്‍ഫിയാ അതിരൂപതയുടെ കീഴിലുള്ള സെ. ചാള്‍സ് ബൊറോമിയോ സെമിനാരി, വിവിധ ഇടവകകള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, കന്യാസ്ത്രിമഠങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി നൂറുകണക്കിന് വൈദികരും, കന്യാസ്ത്രിമാരും, അല്‍മായരും, പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും ജീവന്‍ രക്ഷാമാര്‍ച്ചില്‍ തോളോടു തോള്‍ ചേര്‍ന്നു.

ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളി മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, മതാധ്യാപകരായ മഞ്ജു ചാക്കോ, ജെയിന്‍ സന്തോഷ്, ജിറ്റി തോമസ്, ആനി ആനിതോട്ടം എന്നിവരുടെ നേതൃത്വത്തില്‍ സണ്ടേ സ്കൂള്‍ കുട്ടികളും, യുവജനങ്ങളും, മരിയന്‍ മദേഴ്‌സും ഉള്‍പ്പെടെ 50 ലധികം പ്രോലൈഫ് വോളന്റിയേഴ്‌സ് മാര്‍ച്ചില്‍ ആവേശപൂര്‍വം പങ്കെടുത്തു. ഫിലാഡല്‍ഫിയാ സെ. ജൂഡ് സീറോമലങ്കര ദേവാലയത്തില്‍നിന്നും വികാരി റവ. ഡോ. സജി മുക്കൂട്ടിന്റെ നേതൃത്വത്തില്‍ റവ. സിസ്റ്റര്‍ ബനഡിക്ടാ, സണ്ടേസ്കൂള്‍ അധ്യാപകര്‍, യുവജനങ്ങള്‍ എന്നിവര്‍ ജീവന്‍ രക്ഷാ മാര്‍ച്ചില്‍ പèചേര്‍ന്നു. കൂടാതെ സമീപസംസ്ഥാനങ്ങളിലെ കത്തോലിക്കാ ദേവാലയങ്ങളില്‍നിന്നും ഇടവകജനങ്ങള്‍ ചാര്‍ട്ടര്‍ ബസുകളില്‍ എത്തി റാലിയിക്ക് അഭിവാദ്യമര്‍പ്പിച്ചു. വാഷിങ്ങ്ടണ്‍, ബാള്‍ട്ടിമോര്‍, റിച്ച്‌മോണ്ട് (വെര്‍ജീനിയ), സോമര്‍സെറ്റ്, പാറ്റേഴ്‌സണ്‍ (ന്യൂജേഴ്‌സി), ന}യോര്‍ക്ക് എന്നിവിടങ്ങളിലെ കത്തോലിക്കാ ഇടവകകളും പ്രോലൈഫേഴ്‌സിനെ അയച്ചിêì.

കഴിഞ്ഞ 47 വര്‍ഷങ്ങളായി ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ എന്ന പേരിലറിയപ്പെടുന്ന ജീവന്‍ സംരക്ഷണറാലി സമാധാനപരമായി വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്നുവരുന്നു. അമേരിക്കയുടെ നാനാഭാഗങ്ങളില്‍നിന്നുളള ലക്ഷക്കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരും, വോളന്റിയര്‍മാരും, അനുഭാവികളും ജീവന്റെ സംരക്ഷണത്തിനായി എല്ലാവര്‍ഷവും ഒത്തുകൂടുന്നതു മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ്. ജീവന്റെ സംരക്ഷണത്തിനും, കുടുംബ മൂല്യങ്ങളുടെ പോഷണത്തിëം ഊന്നല്‍നല്‍കി വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടത്തപ്പെടുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് അമേരിക്കയിലെന്നല്ല, ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ്.

1973 ജനുവരി 22 ലെ യു. എസ്. സുപ്രീം കോടതിയുടെ സുപ്രധാനമായ വിധിയിലൂടെ അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയതിനെതുടര്‍ന്ന് അതു റദ്ദുചെയ്ത് ഗര്‍ഭസ്ഥശിശുവിനെ ഭ്രൂണാവസ്ഥയില്‍ നശിപ്പിçന്ന നടപടിക്കറുതിവêത്താന്‍ ജീവë വിലകല്‍പ്പിക്കുന്ന എല്ലാ മëഷ്യ സ്‌നേഹികളും വര്‍ണ, വര്‍ഗ, സ്ത്രീപുരുഷഭേദമെന്യേ കൈകോര്‍çന്ന അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മാര്‍ച്ച് ആണ് വെള്ളിയാഴ്ച്ച വാഷിംഗ്ടണ്‍ ഡി. സി. യില്‍ അരങ്ങേറിയത്. 1974 മുതല്‍ എല്ലാവര്‍ഷവും ജനുവരി മാസം 22 നോടടുത്തുവêന്ന വീക്കെന്‍ഡില്‍ നടത്തപ്പെടുന്ന പ്രോലൈഫ് റാലി വാഷിംഗ്ടണ്‍ കൂടാതെ മറ്റു പല അമേരിക്കന്‍ സിറ്റികളിലും അരങ്ങേറുന്നുണ്ട്.

ഗര്‍ഭസ്ഥശിശു മാതാവിന്റെ ഉദരത്തില്‍ ജീവന്റെ തുടിപ്പുമായി കുതിക്കുന്നതു മുതല്‍ സ്വാഭാവികമായി ആ ജീവന്‍ നശിçന്നതുവരെ മനുഷ്യജീവന്‍ വളരെ പരിപാവനവും, വിലമതിക്കാനാവാത്തതുമാണെന്നും, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതു സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെìം വിളിച്ചോതിക്കൊണ്ടായിêì പ്രോലൈഫ് പ്രവര്‍ത്തകêം, അനുഭാവികളും സമാധാനപരമായി റാലിയില്‍ പങ്കെടുത്തത്.

ചരിത്രപ്രസിദ്ധമായ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ തുടക്കം നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാçലേറ്റ് കണ്‍സപ്ഷനില്‍ നടക്കുന്ന ദിവ്യബലിയോടുകൂടി ആയിêì. 12 മണിക്കാരംഭിച്ച ബഹുജനമാര്‍ച്ച് കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവില്‍ കൂടി സഞ്ചരിച്ച് സുപ്രീം കോടതി വളപ്പില്‍ സമാപിച്ചു. പ്രോലൈഫ് മുദ്രാവാക്യങ്ങളും, ബഹുവര്‍ണ പോസ്റ്ററുകളും, ബാനറുകളും, ഉച്ചഭാഷിണിയും, പാട്ടും, നടത്തവുമെല്ലാം മാര്‍ച്ചിë കൊഴുപ്പേകുന്നതോടൊപ്പം മാര്‍ച്ചുകാര്‍ക്ക് ആവേശവും പകര്‍ന്നു.

തലേദിവസം ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ 4 മണിവരെ വാഷിങ്ങ്ടണ്‍ ഡി. സി. റെനൈസന്‍സ് ഹോട്ടലില്‍ നടന്ന യുവജന റാലിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ വളരെയധികം യുവജനങ്ങള്‍ പങ്കെടുത്ത് ലോകത്തിലെ ഏറ്റവും വലിയ പ്രോലൈഫ് റാലിക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പുത്രിയും, ന}യോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലിംഗ് ഗ്രന്ഥകര്‍ത്താവുമായ ഷാര്‍ലറ്റ് പെന്‍സ് മറ്റു പ്രഭാഷകര്‍ക്കൊപ്പം യുവജനറാലിയെ അഭിസംബോധനചെയ്തു സംസാരിച്ചു.

“Life Empowers: Pro-life is Pro-Woman” എന്നതായിരുന്നു ഈ വര്‍ഷത്തെ മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ആപ്തവാക്യം. ഗര്‍ഭത്തില്‍ അകാലത്തില്‍ നശിപ്പിക്കപ്പെടുന്ന പിഞ്ചുæഞ്ഞുങ്ങള്‍ക്ക് ജീവന്‍ കിട്ടിയിêന്നെങ്കില്‍ സമൂഹത്തില്‍ അവര്‍çം വ്യതിയാനങ്ങള്‍ വêത്താന്‍ സാധിçം. യു.എസില്‍ മാത്രം ഓരോ വര്‍ഷവും പത്തുലക്ഷത്തിലധികം æഞ്ഞുങ്ങള്‍ നശിപ്പിക്കപ്പെടുന്നു. സ്വയം ശബ്ദിക്കാന്‍ സാധിക്കാത്ത ഇവര്‍ക്ക് മറ്റുള്ളവരോടൊപ്പം പുറംലോകം കാണുന്നതിനോ, ജീവന്‍ നിലനിര്‍ത്തിക്കൊണ്ട് ലോകത്ത മാറ്റിമറിക്കുന്നതിനോ ഉള്ള അവസരം നിഷേധിക്കപ്പെടുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥസേവനം ചെയ്തുകൊണ്ടിരിക്കുന്നു വിവിധ സ്ഥലങ്ങളിലെ പ്രോലൈഫ് മിനിസ്ട്രികളിലൂടെ.