കൊല്ലം: കരുനാഗപ്പള്ളി സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശം. ഇന്ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ എന്‍എസ്സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തമുണ്ടായത്. കരുനാഗപ്പള്ളി, ചവറ,ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. കട പൂര്‍ണ്ണമായും കത്തിനശിച്ചു.

ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്.