ഡിട്രോയിറ്റ്: അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.എന്‍.ഒ.സി കേരളയുടെ മിഷിഗണ്‍ ചാപ്റ്റര്‍ വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അതിനോട് അനുബന്ധിച്ച് ഇന്ത്യയുടെ 71-മത് റിപ്പബ്ലിക് ദിനവും ആഘോഷിച്ചു.

ഐ.എന്‍.ഒ.സി നാഷണല്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, എന്നിവര്‍ മിഷിഗണ്‍ ചാപ്റ്ററിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഡോ. മാത്യു വര്‍ഗീസ് (പ്രസിഡന്റ്), അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഡോ. വി.സി. കോശി (വൈസ് പ്രസിഡന്റുമാര്‍), അലന്‍ ജി. ജോണ്‍ (സെക്രട്ടറി), അജയ് അലക്‌സ് (ജോയിന്റ് സെക്രട്ടറി), സൈജന്‍ കണിയോടിക്കല്‍ (ട്രഷറര്‍), പ്രിന്‍സ് ഏബ്രഹാം (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി ചുമതലയേറ്റു.

തോമസ് ജോര്‍ജ്, സംജി കോശി, ലാല്‍ തോമസ് (കാപ്പിലാന്‍), സജു ഫിലിപ്പ്, ജോജി വര്‍ഗീസ്, ജോണ്‍സ് ലെസ്‌ലി തോമസ്, ബോബി തോമസ്, ഷിബു ഫിലിപ്പ്, ഈപ്പന്‍ ചെറിയാന്‍, ഫിലിപ്പ് ജോണ്‍, ഗൗതം ത്യാഗരാജന്‍, കെ.സി ചാക്കോ എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നു ചുമതലക്കാര്‍ അഭ്യര്‍ത്ഥിച്ചു.